പാനൂരിൽ ഇന്ന് സിപിഎം ഹർത്താൽ

പാനൂരിൽ ഇന്ന് സിപിഎം ഹർത്താൽ. പാനൂരിൽ സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ചാണ് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചത്. പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, പന്ന്യന്നൂർ, മൊകേരി, തൃപ്പങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകളിലാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറിൽ പോലീസുകാരുൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റിരുന്നു.
പുത്തൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അശോകൻ, മോഹനൻ, ഭാസ്കരൻ, ചന്ദ്രൻ, ബാലൻ എന്നിവർക്കും പാനൂർ സിഐ ഉൾപ്പെടെ മൂന്നു പോലീസുകാർക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം പാനൂർ കൈവേലിക്കലിലായിരുന്നു സംഭവം.
https://www.facebook.com/Malayalivartha























