വൃദ്ധയായ അമ്മയോട് മകളും കാമുകനും ചെയ്തത്...

മകളും കാമുകനുംചേർന്ന് വൃദ്ധയായ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചുള്ളിമാനൂർ വഞ്ചുവം കോട്ടപ്പറമ്പ് തടത്തരികത്ത് വീട്ടിൽ 65 കാരി റജീനയെയാണ് മകൾ അനിതയും കാമുകൻ ശ്രീകുമാറും ചേർന്ന് തീകൊളുത്തിയത്. മുപ്പതുശതമാനത്തോളം പൊള്ളലേറ്റ റജീന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകളും കാമുകനുമാണ് തീകൊളുത്തിയതെന്ന് റജീന പോലീസിന് മൊഴി നൽകിയിരുന്നു.
ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം. റജീനയുടെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. റജീനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയമല പോലീസ് മകളെയും കാമുകനെയും കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha





















