അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരെ അന്വേഷണം വേണം; രമേശ് ചെന്നിത്തല

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയ് ഷായുടെ ഉമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 16,000 മടങ്ങ് വർധനവുണ്ടായെന്ന മാദ്ധ്യമ റിപ്പോർട്ടിനെച്ചൊല്ലി ബി.ജെ.പിയും കോൺഗ്രസും തമ്മിൽ തമ്മിൽത്തല്ല് തുടർന്നുക്കൊണ്ടിരിക്കുന്നതിനുപിന്നാലെയാണ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച സ്ഥാപനത്തിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തതായും ജയ് ഷാ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















