ഡോ.വി.സി ഹാരിസ് അന്തരിച്ചു

മഹാത്മഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ.വി.സി ഹാരിസ് (59) അന്തരിച്ചു.
വാഹനാപകടത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നിരൂപകൻ, നാടകപ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയനായിരുന്നു ഹാരിസ്.
https://www.facebook.com/Malayalivartha





















