ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എംജി സര്‍വകലാശാലയ്‌ക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കരാര്‍ അധ്യാപകരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എംജി സര്‍വകലാശാലയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍വകലാശാലയുടെ നിലപാട് ദുരുദ്ദേശപരമാണെന്ന് കോടതി വിമര്‍ശിച്ചു. കരാര്‍ അധ്യാപകരുടെ ശമ്പള സ്‌കെയില്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കരാര്‍ അധ്യാപകര്‍ക്കു ശമ്പളം നല്‍കണമെന്ന ഉത്തരവു സര്‍വകലാശാല നടപ്പാക്കിയിരുന്നില്ല. 2010ലെ ഉത്തരവു നടപ്പാക്കാത്തത് ഗുരുതരമായ തെറ്റാണെന്നു കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. യുജിസി സ്‌കെയിലില്‍ ശമ്പളവും ആനുകൂല്യവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകര്‍ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha





















