സിനിമാ രംഗത്തെ നിയന്ത്രിക്കാൻ പുതിയ നിയമ നിർമ്മാണവുമായി സർക്കാർ

സിനിമാ രംഗത്തെ അനാരോഗ്യ പ്രവണതകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടുവരുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നിയമ നിര്‍മ്മാണം. എന്നാല്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതിനെക്കാള്‍ കാര്യങ്ങള്‍ നിയമത്തിലുള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സിനിമാ മേഖലയില്‍ നിന്നു തന്നെ നിയമ നിര്‍മാണം വേണമെന്നാവശ്യം ഉയര്‍ന്നിരുന്നു. സിനിമാ രംഗത്തെ നിയന്ത്രിക്കാന്‍ റഗുലേറ്ററി അതോറിറ്റി ഉണ്ടാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























