Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

വേങ്ങര ഉപതെരഞ്ഞെടുപ്പ്:  വോട്ടര്‍മാര്‍ നാളെ വീണ്ടും പോളിങ് ബൂത്തിലേക്ക്

10 OCTOBER 2017 09:18 AM IST
മലയാളി വാര്‍ത്ത

വേങ്ങരയിലെ വോട്ടര്‍മാര്‍ നാളെ വീണ്ടും പോളിങ് ബൂത്തിലെത്തും. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായി പോയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഒരു മാസം നീണ്ട പ്രചാരണത്തില്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയവും പാര്‍ട്ടികളുടെയും ഭരണത്തിന്റെയും നേട്ട കോട്ടങ്ങളും സജീവ ചര്‍ച്ചയായി. എല്ലാ പാര്‍ട്ടികളുടെയും പ്രധാന നേതാക്കളെല്ലാം വോട്ടര്‍മാരെ കാണാനെത്തി. ആരുടെ പ്രചാരണമാണ് ഏശിയതെന്നും ലീഗ് കോട്ടയില്‍ ഏതെങ്കിലും രീതിയില്‍ വിള്ളല്‍ വീണിട്ടുണ്ടോ എന്നും നാളത്തെ വിധിയെഴുത്തില്‍ തീരുമാനിക്കപ്പെടും.

പിണറായി വിജയന്‍, വി.എസ്. അച്യുതാന്ദന്‍ എന്നിവരുടെ വരവോടെ മണ്ഡലത്തില്‍ വലിയ കുതിപ്പു നടത്താനായി എന്നാണ് ഇടതുസ്ഥാനാര്‍ഥി പി.പി. ബഷീര്‍ വിശ്വസിക്കുന്നത്. മണ്ഡലം പിടിച്ചടക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നാല്‍, ഇടതു പ്രചാരണങ്ങളിലൊന്നും വേങ്ങരയിലെ വോട്ടര്‍മാര്‍ വീഴില്ലെന്നും മികച്ച ഭൂരിപക്ഷത്തില്‍ ഇത്തവണയും ജയിക്കുമെന്നും ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

മണ്ഡലത്തില്‍ ജനവിധി തേടുന്ന ബി.ജെ.പിയുടെ ജനചന്ദ്രന്‍ മാസ്റ്ററും എസ്.ഡി.പി.ഐയുടെ അഡ്വ. കെ.സി. നസീറും തങ്ങളുടെ വോട്ട് വര്‍ധിപ്പിക്കാനാവുമെന്നാണ് കണക്കു കൂട്ടുന്നത്. ലീഗിന്റെ തൊഴിലാളി സംഘടന സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) മുന്‍ ജില്ല പ്രസിഡന്റ് അഡ്വ. ഹംസയും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയും പി.ഡി.പിയും ഇത്തവണ അങ്കത്തിനില്ല.
1,70,009 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 87,750 പുരുഷന്മാര്‍, 82,259 സ്ത്രീകള്‍. 148 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വി.വി. പാറ്റ് മെഷീന്‍ ഉപയോഗിച്ച് നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട്. ആര്‍ക്കാണ് വോട്ട് ചെയ്തത് എന്നതിന്റെ രേഖ വോട്ടര്‍മാര്‍ക്ക് നേരിട്ട് കാണാം. വോട്ട് ചെയ്തുകഴിഞ്ഞ ഉടനെ ഏതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു, ചിഹ്‌നം, ക്രമനമ്പര്‍ എന്നിവ സ്‌ക്രീനില്‍ പ്രത്യക്ഷമാവും. ഏഴ് സെക്കന്റ് ഇത് കാണാം. ഇതിന് പുറമെ എല്ലാ ബൂത്തുകളിലും വീല്‍ ചെയറുകളും റാമ്പുകളുമുണ്ടാകും. 178 പ്രവാസി വോട്ടര്‍മാരുണ്ട്. 15ന് ഫലം പ്രഖ്യാപിക്കും.

മലപ്പുറത്തു നിന്ന് വേര്‍പെടുത്തി വേങ്ങര മണ്ഡലം രൂപവത്കരിച്ച ശേഷം 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കെ.പി. ഇസ്മായിലിനെ 38237 വോട്ടിന് പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ കുഞ്ഞാലിക്കുട്ടി തന്നെ വീണ്ടും ജനവിധി തേടി. ഭൂരിപക്ഷം 38,057. എതിര്‍ സ്ഥാനാര്‍ഥിയായ പി.പി. ബഷീറിന് ആകെ കിട്ടിയത് 34124 വോട്ടുകള്‍. ഇടതു സ്ഥാനാര്‍ഥിക്ക് കിട്ടിയ മൊത്തം വോട്ടിനേക്കാള്‍ കൂടുതലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിനു 42631 വോട്ടിന്റെ ഭൂരിപക്ഷമാണ് വേങ്ങരയിലെ വോട്ടര്‍മാര്‍ നല്‍കിയത്. 2017 ഏപ്രിലില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചപ്പോള്‍ 40,529 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. മണ്ഡലത്തില്‍പെട്ട വേങ്ങര ബ്ലോക്ക് പഞ്ചായത്തും കണ്ണമംഗലം, വേങ്ങര, ഊരകം, എ.ആര്‍. നഗര്‍ പഞ്ചായത്തുകളും ലീഗ് ഭരിക്കുന്നു. പറപ്പൂര്‍ പഞ്ചായത്തില്‍ മാത്രമാണ് ലീഗ് പ്രതിപക്ഷത്ത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (12 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (33 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (46 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (56 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (1 hour ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (9 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

Malayali Vartha Recommends