സ്‌കൂളിലെത്തിയ മന്ത്രി പരീക്ഷയിട്ടു, കുട്ടികള്‍ക്കെല്ലാം മുഴുവന്‍ മാര്‍ക്ക്, വാഗ്ദാനം പാലിച്ച് മന്ത്രി

സ്‌കൂളിലെത്തി മന്ത്രിയിട്ട മലയാളം പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി കുട്ടികള്‍ ജയിച്ചപ്പോള്‍ സ്‌കൂളിന് കിട്ടിയതാകട്ടെ പുതിയ കെട്ടിടവും ഹൈടെക് കഌസ്സിനുള്ള വാഗ്ദാനവും. എല്ലാ കുട്ടികളും മലയാളം തെറ്റിക്കാതെ എഴുതുകയാണെങ്കില്‍ പുതിയ കെട്ടിടം വെച്ചുതരാമെന്നു നേരത്തേ തന്നെ വാഗ്ദാനം ചെയ്ത മന്ത്രി തോമസ് ഐസക്കാണ് മലയാളം പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം പൂങ്കാവ് ശ്രീചിത്തിര മഹാരാജാ വിലാസം ഗവ. യുപി സ്‌കൂളില്‍ എത്തിയത്.
'അടയ്ക്ക' എന്ന പാഠത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ മന്ത്രി കേട്ടെഴുത്തിടുകയും കുട്ടികള്‍ തെറ്റു കൂടാതെ എഴുതുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കായിരുന്നു മന്ത്രി സ്‌കൂളില്‍ എത്തിയത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ഈ അധ്യയന വര്‍ഷം ആദ്യമായിരുന്നു മന്ത്രി എല്ലാവരും തെറ്റില്ലാതെ മലയാളം എഴുതിയാല്‍ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്തത്.
ഇതേ തുടര്‍ന്ന് മലയാളം പോലും എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ എസ്എസ്എ യുടേയും സ്‌കൂളിലെ അധ്യാപകരുടേയും നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കി. പ്രഖ്യാപനം നടത്തി നാളുകള്‍ക്ക് മുമ്പാണ് തങ്ങള്‍ക്ക് കേട്ടെഴുത്തിടാന്‍ എപ്പോള്‍ വരുമെന്ന് ചോദിച്ച് സ്‌കൂളിലെ ഏഴാംകഌസ്സ് വിദ്യാര്‍ത്ഥി ശ്രീഹരി മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ കത്ത് മന്ത്രി ഫേസ്ബുക്കില്‍ ഇടുകയും വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്നലെ കേട്ടെഴുത്തിടാന്‍ മന്ത്രി സ്‌കൂളില്‍ എത്തിയത്.
എല്ലാം തെറ്റുകൂടാതെ ശ്രീഹരി എഴുതിക്കാണിക്കുകയും മന്ത്രി സ്വയം പരിശോധിച്ചതിന് പുറമേ മറ്റു കുട്ടികളെ കൊണ്ടു വായിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു വാഗ്ദാനവും. ഈ വര്‍ഷം വിവിധ അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും 110 വിദ്യാര്‍ത്ഥികളെയാണ് അധ്യാപകര്‍ ഈ സ്‌കൂളില്‍ കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha


























