ഫോണ്‍ വിളിയിലൂടെ കിട്ടിയ സൂചന കുടുക്കിയത് 3 വമ്പന്‍മാരേയും 2 കുലീന യുവതികളേയും

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍ വാണിഭം നടക്കുന്നു എന്ന പോലീസിന് ലഭിച്ച സന്ദേശം വമ്പന്മാരെ കുടുക്കുകയായിരുന്നു. തെളിവുകളുമായാണ് സന്ദേശം എത്തിയത്.
ഫോണ്‍ നമ്പരും ഫോട്ടോയും റൂം നമ്പറും ഉള്‍പ്പടെയായിരുന്നു സന്ദേശം. പൊലീസ് പിന്നെ അമാന്തിച്ചില്ല. ആരും റെയ്ഡിനു മടിക്കുന്ന ആഡംബര ഹോട്ടലില്‍ കയറി സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ വളരെ കൃത്യം.
പൂനയിലെ ശിവാജി നഗറിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് റെയ്ഡ് നടന്നത്. മുംബൈ സ്വദേശികളായ രണ്ടു സ്ത്രീകളേയും മൂന്നു വ്യവസായികളേയുമാണ് പിടികൂടിയത്. ഇവര്‍ മദ്ധ്യപ്രദേശില്‍ ബിസിനസ് ചെയ്യുന്നവരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മാംസക്കച്ചവടത്തിന് ഏജന്റായി പ്രവത്തിക്കുന്ന വീരു എന്ന ആളിനേയും പൊലീസ് പിടികൂടി. ഇവര്‍ക്കെതിരേ ഇമ്മോറല്‍ ട്രാഫിക്കിംഗിന് കേസെടുത്തു. സ്ത്രീകളെ റസ്‌ക്യൂ ഹോമിലുമാക്കി. പൂണെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണഭ സംഘത്തില്‍ പെട്ടതാണിവര്‍ എന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























