തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വേങ്ങരയിൽ നിന്ന് ലക്ഷങ്ങളുടെ കുഴൽപ്പണം

വേങ്ങര തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വന്‍ കളളപ്പണ വേട്ട 79 ലക്ഷത്തിന്റെ കുഴല്‍പ്പണമാണ് മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് പിടികൂടിയത്. കുറ്റിപ്പുറം റെയില്‍വേല്‍വേ സ്‌റ്റേഷനില്‍ വെച്ച് വേങ്ങര സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്.
വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് ഇത്രയും തുക പോലീസ് പിടികൂടിയത്. പണം കൈവശം വെച്ച വേങ്ങര സ്വദേശികളായ അബ്ദുറഹിമാന്‍ സിദ്ദിഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗ്ഗം പണം വേങ്ങരയിലെത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യം വെച്ചിരുന്നത്. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വെച്ച് പോലീസ് പണം പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha
























