അമ്മയില്‍ സംവരണം ആവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി കത്തുനല്‍കിയെന്ന് രമ്യ നമ്പീശന്‍

താരസംഘടനയായ അമ്മയില്‍ 50 ശതമാനം വനിത സംവരണം ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യൂ.സി.സി ). സംവരണ വിഷയം ചൂണ്ടിക്കാട്ടി അമ്മയ്ക്കു കത്തുനല്‍കിയെന്ന് ഡബ്ല്യുസിസി അംഗം രമ്യ നമ്പീശന്‍ അറിയിച്ചു. അടുത്ത യോഗത്തില്‍ അതു ചര്‍ച്ചചെയ്യുമെന്നും രമ്യ വ്യക്തമാക്കി.പുരുഷ വിരോധമുള്ള ഒരു സംഘടനയല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവെന്നും, പേടി കൂടാതെ ജോലി ചെയ്യാന്‍ സാഹചര്യമുണ്ടാക്കുകയാണ് സംഘടനയുടെ പ്രഥമ ലക്ഷ്യമെന്നും രമ്യ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയിലൂടെയുള്ള മോശം പരാമര്‍ശങ്ങളെ അവഗണിക്കുക്കയാണെന്നും രമ്യ പറഞ്ഞു.സംഘടനയുടെ രെജിസ്‌ട്രേഷന്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നും അതിന് ശേഷം അംഗത്വ വിതരണം നടത്തുമെന്നും രമ്യ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംഘടന ഇത്തരത്തിലുള്ള കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടാത്ത തരത്തിലുള്ള ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിക്കേണ്ടതെന്നും രമ്യ അഭിപ്രായപ്പെട്ടു. രാമലീല കാണണം എന്ന് മഞ്ജു പറഞ്ഞത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























