മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ബിജെപി ശ്രമിക്കുന്നു:എം കെ വേണു

മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ദി വയര്‍ സ്ഥാപക എഡിറ്റര്‍ എം കെ വേണു. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് ജയ് അമിത് ഷായുടെ കമ്പനിയുടെ വരുമാനം വര്‍ദ്ധിച്ചിരിക്കുന്നതെന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകള്‍ പരിശോധിച്ച് പൊതു ജനതാല്‍പര്യാര്‍ത്ഥമാണ് വാര്‍ത്ത പ്രസിദ്ദീകരിച്ചതെന്നും എം കെ വേണു വ്യക്തമാക്കി.
ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി ബിജെപി ഭരണത്തിലെത്തിയതിന് ശേഷം പതിനാറായിരം മടങ്ങ് വളര്‍ച്ച നേടിയെന്ന വാര്‍ത്ത പുറത്തു വിട്ടത് ദി വയറാണ്. തുഷാര്‍ മേത്ത ജയ് അമിത് ഷായുടെ കേസ് വാദിക്കുന്നതും സംശയത്തിനിടയാക്കുന്നു.
പണ്ട് റോബര്‍ട്ട് വധേരക്കെതിരെ വാര്‍ത്ത കൊടുത്തവരെ അഭിനന്ദിച്ച ബിജെപിയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ കേസ് നല്‍കി തളച്ചിടാന്‍ നോക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജയ് അമിത് ഷാ വയറിനെതിരെ നല്‍കിയിരിക്കുന്ന കേസിനെ കോടതിയില്‍ നേരിടുമെന്നും എം കെ വേണു വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























