കഞ്ചാവ് പിടികൂടാനെത്തിയ ഏമാന്‍മാര്‍ക്ക് പറ്റിയ അമളി

തെങ്കാശി -നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ബസില്‍ കഞ്ചാവും ലഹരി പദാര്‍ത്ഥങ്ങളും കടത്തുന്നെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് എക്‌സൈസ് വിഭാഗം ബസ് തടഞ്ഞു നടത്തിയ പരിശോധനയില്‍ ലഭിച്ചത് കപ്പലണ്ടി മിഠായികള്‍. ഇന്നലെ രാവിലെ 7.45 ന് നെടുമങ്ങാട് സത്രം ജംഗ്ഷന്‍ ശിവക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം.
മിഠായി കമ്പനിയുടെ കപ്പലണ്ടി മിഠായികള്‍ ഇരുപതോളം കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി കാട്ടാക്കട മുരുകന്‍ സ്റ്റോറിനു വേണ്ടി കമ്പനി തൊഴിലാളി എത്തിയതായിരുന്നു. എന്നാല്‍ തെങ്കാശിബസില്‍ സ്ഥിരമായി ഒരാള്‍ കാര്‍ ബോര്‍ഡ് പെട്ടിയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കടത്തുന്നുവെന്ന വ്യാജ അറിയിപ്പിനെ തുടര്‍ന്ന് എക്‌സൈസ് വിഭാഗം രാവിലെ മുതല്‍ ബസിനെ പിന്‍തുടര്‍ന്ന് നെടുമങ്ങാട് പരിധിയിലെത്തിയപ്പോള്‍ സത്രം ജംഗ്ഷനില്‍ തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തങ്ങള്‍ക്ക് പറ്റിയ അബദ്ധം മറച്ചു വച്ച് എല്ലാ കാര്‍ഡ് ബോര്‍ഡ് പെട്ടികളും വലിച്ചു കീറി പരിശോധിച്ചു. കമ്പനി തൊഴിലാളിയെ വിട്ടയച്ച ശേഷം ഏമാന്‍മാര്‍ ജീപ്പില്‍ കയറി പോയി.
https://www.facebook.com/Malayalivartha





















