വേങ്ങരയില്‍ വോട്ടെടുപ്പ് തുടങ്ങി: വോട്ടെടുപ്പ് 165 ബൂത്തുകളില്‍, പോളിംഗ് മന്ദഗതിയില്‍, വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്

വേങ്ങരയില്‍ വോട്ടെടുപ്പ് തുടങ്ങി. വോട്ടിങ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറ് വരെ വോട്ട് ചെയ്യാം. ആകെ 165 പോളിങ് ബൂത്തുകളാണുള്ളത്. എട്ട് മണി വരെ എട്ട് ശതമാനം വോട്ടെടുപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്.വൈകിട്ട് ആറിനു ബൂത്തില്‍ പ്രവേശിച്ചു വരിയില്‍നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്.
രണ്ടു സ്വതന്ത്രരുള്‍പ്പെടെ ആറു സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുള്ളത്. 1.70 ലക്ഷം വോട്ടര്‍മാരാണു വേങ്ങരയിലുള്ളത്.ആറു മാസം മുന്‍പു നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനവും. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്‌ട്രോങ് റൂമിലെത്തിക്കും. ഞായറാഴ്ച്ച വോട്ടെണ്ണല്‍ നടക്കും.
https://www.facebook.com/Malayalivartha





















