നേട്ടമെല്ലാം ജനങ്ങള്‍ക്ക്... മന്ത്രിമാരുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി വിലയിരുത്തിയതോടെ കാര്യക്ഷമമാക്കാന്‍ എല്ലാ മന്ത്രിമാരും

മുഖ്യമന്ത്രിക്കു മുന്നില്‍ മന്ത്രിമാര്‍ നേരിട്ടെത്തി തങ്ങളുടെ വകുപ്പിന്റെ നേട്ടങ്ങള്‍ അവതരിപ്പിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമായി. ഉറങ്ങിക്കിടന്ന പല മന്ത്രിമാരും സടകുടഞ്ഞെണീറ്റു. ഇനിയും ഉറങ്ങിക്കിടന്നാല്‍ മന്ത്രിസ്ഥാനം കാണില്ലെന്ന പേടിയും അവര്‍ക്കുണ്ടായി. രണ്ടു ദിവസമായി നടന്ന പദ്ധതി അവലോകനം കഴിഞ്ഞപ്പോൾ 38 വകുപ്പുകളിലായി നടപ്പാക്കേണ്ട 114 പ്രവൃത്തികളുടെ ഛായാചിത്രം തെളിഞ്ഞു. ഇനി പദ്ധതി നടത്തിപ്പുകള്‍ ത്വരിതപെടുമെന്ന വിശ്വാസം ദൃഢമായി എന്നതാണ് ഒരു ഗുണം.
കൂടെക്കൂടെ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിനാല്‍ മുന്‍പുണ്ടായിരുന്ന കാലതാമസം ഇനിയുണ്ടാകില്ല. ധനമന്ത്രി ടി.എം.തോമസ് ഐസക് ഒഴികെയുള്ള മന്ത്രിമാരെല്ലാം അവലോകനത്തില്‍ പങ്കെടുതിരുന്നു. കെ.രാജു, ജെ.മേഴ്‌സിക്കുട്ടിയമ്മ, ടി.പി.രാമകൃഷ്ണന്‍, ജി.സുധാകരന്‍, കെ.കെ.ശൈലജ, പി.തിലോത്തമന്‍, കെ.ടി.ജലീല്‍, വി.എസ്.സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍, എം.എം.മണി, എ.സി.മൊയ്തീന്‍ എന്നീ മന്ത്രിമാരുടെ ഊഴമായിരുന്നു ഇന്നലെ. പൊതുമരാമത്ത് 32,500 കോടി രൂപ ചെലവിട്ട് ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പും തുടര്‍ നടപടികളും വേഗത്തില്‍ പുരോഗമിക്കുന്നു. 18 കിലോമീറ്റര്‍ തലശേരിമാഹി ബൈപാസിന്റെ സ്ഥലമെടുപ്പ് 66% പൂര്‍ത്തിയായി. കോഴിക്കോട് ബൈപാസിന്റെ (28 കി.മീ.) സ്ഥലമെടുപ്പ് 94% ആയി. തലപ്പാടിചെങ്ങള (39 കി.മീ.) 70% ദേശീയപാത അതോറിറ്റിക്കു ലഭിച്ചു. ടെന്‍ഡര്‍ ഡിസംബറില്‍. ചെങ്ങളകാലിക്കടവ് (48 കി.മീ.), വെങ്ങളംകുറ്റിപ്പുറം, കുറ്റിപ്പുറംഇടപ്പള്ളിതുറവൂര്‍, ചേര്‍ത്തല ഓച്ചിറ, ഓച്ചിറ തിരുവനന്തപുരം റീച്ചുകളുടെ സ്ഥലമെടുപ്പു പുരോഗമിക്കുന്നു.
വനംവന്യജീവി, ക്ഷീരം ആനകളെ പ്രതിരോധിക്കുന്ന കിടങ്ങ് 20 കിലോമീറ്ററില്‍ നിര്‍മിക്കും. രണ്ടു കിലോമീറ്റര്‍ പൂര്‍ത്തിയായി. ആനകളെ തടയുന്ന 10 കിലോമീറ്റര്‍ മതിലില്‍ ഏഴര കിലോമീറ്റര്‍ പൂര്‍ത്തിയായി. 200 കിലോമീറ്റര്‍ സൗരോര്‍ജ വേലിയില്‍ 10 കിലോമീറ്റര്‍ പണി കഴിഞ്ഞു. ഗോവര്‍ധിനി പദ്ധതി പ്രകാരം 12,695 കന്നുകുട്ടികളെ ദത്തെടുത്തു(87%). പാലിന് ഒരു ലക്ഷം കന്നുകുട്ടികളെ കൊണ്ടുവരും ഗുണനിലവാരമില്ലാത്ത പാല്‍ തടയാന്‍ ഈ വര്‍ഷം മൂന്നു ലാബ് കൂടി സ്ഥാപിക്കും. സഹകരണം, ടൂറിസം കേരള സഹകരണ ബാങ്ക് രൂപീകരണം ചിങ്ങം ഒന്നിന്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ചു മലബാര്‍ ബോട്ട് യാത്രാ പദ്ധതി നടപ്പാക്കാന്‍ തുടങ്ങി. പത്തനംതിട്ടഗവിവാഗമണ്‍തേക്കടി ഇക്കോടൂറിസം പദ്ധതി 2018 ജൂണില്‍ നാടിനു സമര്‍പ്പിക്കും. ശിവഗിരിചെമ്പഴന്തിഗുരുകുലംകുന്നുപാറഅരുവിപ്പുറം ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതിക്കു 100 കോടി രൂപയുടെ കേന്ദ്ര അനുമതി തേടി. റവന്യു 1664 വില്ലേജ് ഓഫിസുകളും സ്മാര്‍ട് ആക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. 201617ല്‍ 26 വില്ലേജ് ഓഫിസുകള്‍ പൂര്‍ത്തിയായി. 39 എണ്ണം സ്മാര്‍ട്ടാകും. 2.44 കോടി രേഖകള്‍ ഡിജിറ്റൈസ് ചെയ്തു. ന്മ തദ്ദേശം, ഭവന നിര്‍മാണം പഞ്ചായത്തുകളില്‍ സാമൂഹികസാമ്പത്തികമാനവിക സൂചിക തയാറാക്കാന്‍ തുടങ്ങി. ഓഗസ്റ്റില്‍ മുഴുവന്‍ കുടുംബങ്ങളുടെയും ഡേറ്റാബേസ് തയാറാകും. വയോജനങ്ങള്‍ക്കു പകല്‍വീട് നിര്‍മിക്കുന്ന പദ്ധതി അടുത്ത വര്‍ഷം നടപ്പാക്കും. മത്സ്യബന്ധനം 4027 കുളങ്ങളില്‍ മത്സ്യം വളര്‍ത്തല്‍ ആരംഭിച്ചു. 2475 പാടശേഖരങ്ങളിലും മത്സ്യകൃഷി തുടങ്ങി. 2000 ചെമ്മീന്‍ കൃഷി കേന്ദ്രങ്ങള്‍ ആരംഭിക്കും. മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തും. തൊഴില്‍ 10 ഐടിഐകള്‍ക്ക് 228 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹോസ്റ്റലുകള്‍. പാലക്കാട്ട് പണി പൂര്‍ത്തിയായി. ഈ വര്‍ഷം അഞ്ചുലക്ഷം പേരെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കും. മുഴുവന്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പരിശോധനാ ലാബുകള്‍. ഇതില്‍ 155 എണ്ണം അടുത്ത ജനുവരിയില്‍. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി, സ്‌പെഷ്യല്‍റ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
എട്ടു ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് സ്ഥാപിക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും 44 ഡയാലിസിസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വ്യവസായം, സ്‌പോര്‍ട്‌സ് അനുമതികള്‍ ഏകജാലകത്തിലൂടെ. ഇതിന് നിയമഭേദഗതി ഉടന്‍. അടുത്ത അധ്യയന വര്‍ഷം ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കു യൂണിഫോമിനു കൈത്തറി തുണി ലഭ്യമാക്കും. കൊച്ചിയില്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള നടപടികളായി. 14 ജില്ലകളിലും സ്‌റ്റേഡിയം നിര്‍മിക്കുന്നതിനു 500 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ന്മ വൈദ്യുതി കണ്ണൂരില്‍ 200 മെഗാവാട്ടിന്റെ സോളര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സ്ഥലം ലഭിച്ചിട്ടുണ്ട്. ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ആദ്യഘട്ടം 2019 ഡിസംബറിലും രണ്ടാംഘട്ടം 2020 ഡിസംബറിലും പൂര്‍ത്തിയാകും. കൃഷി 1.8 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷി വ്യാപിക്കുന്നതിനുള്ള പദ്ധതിയുടെ 35.8% പൂര്‍ത്തിയായി. പച്ചക്കറിക്ക് 24 പദ്ധതികളാണു നടപ്പാക്കുന്നത്. ഭക്ഷ്യം റേഷന്‍ കടകള്‍ ആധുനിക സംവിധാനത്തോടെ നവീകരിക്കും. റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുമ്പോള്‍ റേഷന്‍ കാര്‍ഡും സ്മാര്‍ട്ടാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നൽകി.
https://www.facebook.com/Malayalivartha





















