കേരളം സ്ഥിരമായി ഭരിക്കുന്നത് ഒരു മുന്നണിയല്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് കെ. മുരളീധരന്‍

കേരളം സ്ഥിരമായി ഭരിക്കുന്നത് ഒരു മുന്നണിയല്ലെന്ന് എല്ലാവരും ഓര്‍ത്തോണമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മുരളീധരന്റെ പ്രതികരണം.
സോളാറുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. അന്വേഷണത്തെ ഭയപ്പെടുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താമെന്ന് വ്യാമോഹിക്കരുതെന്നും ഇതുകൊണ്ടൊന്നും തളരുന്ന പാര്‍ട്ടിയല്ലിതെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























