വൈകിയാണെങ്കിലും നീതികിട്ടിയെന്ന് സരിത എസ്. നായര്‍

വൈകിയാണെങ്കിലും തനിക്ക് നീതികിട്ടിയെന്ന് സോളാര്‍ കേസിലെ വിവാദ നായിക സരിത എസ്. നായര്‍. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാനവിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞ ശേഷം തുടരന്വേഷണം നടത്തുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. എല്ലാ കമ്മീഷന്‍ റിപ്പോര്‍ട്ടും പോലെ സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും യാതൊരു ചലനവും സൃഷ്ടിക്കില്ലെന്നാണ് താന്‍ ഇതുവരെ വിശ്വസിച്ചിരുന്നത്. തുടരന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. തീനിക്കായി യുദ്ധം ചെയ്യുകയായിരുന്നു. ടീം സോളാറുമായി ഇറങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന നിരപരാധികളായ നിരവധി പേരുണ്ട്, അവര്‍ക്കെല്ലാം നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സരിത പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























