സോളാര്‍ റിപ്പോര്‍ട്ടിന്റെ അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതം; രമേശ് ചെന്നിത്തല

സോളാര്‍ റിപ്പോര്‍ട്ടിന്റെ അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
വേങ്ങര തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തുന്നത് അസാധാരണമാണ്. ഇതിൽനിന്നുംതന്നെ ഇത് രാഷ്ട്രീയ പ്രേരിതമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളരാഷ്ട്രീയവിവാദമായ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സോളാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചത്. ഈ അവസരത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
https://www.facebook.com/Malayalivartha


























