എനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം; ആര്യാടന്‍ മുഹമ്മദ്

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രതികരണം. കേസിനെ നിയമപരമായി നേരിടുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കമ്മീഷന്റെ റിപ്പോര്‍ട്ട് കണ്ട ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ലൈംഗികമയി ഉപയോഗിച്ചവരുടെ പട്ടിക അടങ്ങുന്ന കത്ത് സരിത 19/07/2013ല്‍ എഴുതിയിരുന്നു. 2014 ഏപ്രില്‍ മൂന്നിന് കത്ത് പുറത്തുവന്നു. പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നപ്പോഴാണ് സരിത കത്ത് എഴുതിയത്. 27 പേജുള്ള കത്തില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേരും ഉൾപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























