ഒടുവിൽ കെ. ബാബു ഉമ്മൻ ചാണ്ടിയെ തിരിഞ്ഞുകൊത്തി; ജസ്റ്റിസ് ശിവരാജൻ ചാണ്ടിക്ക് കൊടുത്തത് എട്ടിന്റെ പണി!!

ഒടുവിൽ കെ. ബാബു ഉമ്മൻ ചാണ്ടിയെ വലിപ്പിച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സർക്കാർ തീരുമാനിച്ചതോടെ കെ ബാബുവിന്റെ ശുപാർശയിൽ നിയമിതനായ ജസ്റ്റിസ് ശിവരാജൻ ഉമ്മൻ ചാണ്ടിയെ തുലച്ചു എന്ന് അർത്ഥം. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ തന്റെ ഗതിയിലെത്തിച്ചു എന്ന് ബാബുവിന് ആശ്വസിക്കാം. കെ.ബാബു പറഞ്ഞിട്ടാണ് ശിവരാജനെ സോളാർ കമ്മീഷൻ അധ്യക്ഷനാക്കിയത്. ജസ്റ്റിസ് വി .പി .മോഹൻകുമാറിനെ കമ്മീഷൻ അധ്യക്ഷനാക്കാനായിരുന്നു അന്നത്തെ എ ജി ദണ്ഡപാണിയുടെ ആലോചന. മോഹൻകുമാറിനെ വെട്ടിയത് ബാബുവും ഉമ്മൻ ചാണ്ടിയും ചേർന്നാണ്.
സോളാർ കേസിന്റെ അന്വേഷണഘട്ടം മുതൽ തെളിവുകൾ ഉമ്മൻ ചാണ്ടിക്ക് എതിരായിരുന്നു. ബെന്നി ബഹനാനും തമ്പാനൂർ രവിയുമൊക്കെ കേസിൽ പെടുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി നിയമിച്ച കമ്മീഷൻ തന്നെ അദ്ദേഹത്തെ കേസിൽ പെടുത്തുമെന്ന് ആരും കരുതിയില്ല. മണിക്കൂറുകളോളം സോളാർ കമ്മീഷന്റെ മുന്നിൽ പോയി ഇരുന്നതിനാണ് ഇപ്പോൾ പണി കിട്ടിയത്.
വിരമിച്ച ജഡ്ജിമാരെ കമ്മീഷൻ തലവനാക്കരുതെന്ന് പി സി ജോർജ് പലവട്ടം പറഞ്ഞിട്ടുണ്ട്. അധികാരം പലർക്കും ദൗർബല്യമാണ്. അപ്പപ്പോൾ ഭരിക്കുന്നവരെ അവർ ആരാധിക്കുമെന്നും ജോർജ് പറഞ്ഞിരുന്നു.
തെരഞ്ഞടുപ്പിൽ തോറ്റത് മുതൽ കെ.ബാബു എറണാകുളത്ത് ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ്. പാർട്ടി പരിപാടികളിൽ പോലും പങ്കെടുക്കുന്നത് കുറവാണ്. ശിവരാജൻ റിപ്പോർട്ട് പുറത്തു വരുമ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് ബാബുവായിരിക്കും. പിന്നെയുള്ളവർ രമേശ് ചെന്നിത്തലയും സുധീരനുമാണ്. സോളാർ കേസിൽ അഴിമതി നടന്നതായി ആദ്യം മുതൽ വാദിച്ചിരുന്നത് സുധീരനാണ്.
https://www.facebook.com/Malayalivartha
























