സര്‍ക്കാര്‍ നടപടി രഷ്ട്രീയ പ്രേരിതം:ആര്യാടന്‍ മുഹമ്മദ്

യുഡിഎഫിനെ പിടിച്ചു കുലുക്കിയ സോളാര്‍ കേസ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനെ വിമര്‍ശിച്ച് ആര്യാടന്‍ മുഹമ്മദ്.സോളാര്‍ ടീമിനോ സരിത നായര്‍ക്കോ ഒരു സഹായവും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സോളാര്‍ റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണ് വേങ്ങര ഉപ തെരഞ്ഞെടുപ്പ് ദിവസം തന്നെ നടപടി എടുത്തത് അതിന്റെ സൂചനയാണെന്നും അദ്ദേഹംവ്യക്തമാക്കി.
അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരെടുക്കുന്ന നടപടി ആദ്യം അറിയിക്കേണ്ടത് നിയമസഭയെയാണ്. നിയമസഭ അറിയാതെയുള്ള നടപടി ചട്ടലംഘനമാണ്. ടീം സോളാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കുകയാണ്.അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























