യുഡിഎഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം:വി എസ്

സോളാര്‍ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍ മേല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വി എസിന്റെ പ്രതികരണം.
അഴിമതിക്കാര്‍ക്കും സദാചാര വിരുദ്ധര്‍ക്കും പൊതുരംഗത്ത് തുടരാനുള്ള യോഗ്യതയില്ലെന്നും അതുകൊണ്ട് തന്നെ ഇവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും വി.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സോളാര്‍ വിഷയത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പുറമെ ആഭ്യന്തര മന്ത്രി ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നീ യുഡിഎഫ് നേതാക്കളും അന്വേഷണത്തില്‍ ഉള്‍പ്പെടും.
https://www.facebook.com/Malayalivartha
























