പാപനാശം ടൂറിസം കേന്ദ്രത്തിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന പ്രതികള്‍ കുടുങ്ങിയത് ക്യാമറ കണ്ണുകളിൽ

പാപനാശം ടൂറിസം കേന്ദ്രത്തിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന പ്രതികള്‍ അറസ്റ്റില്‍. രാമന്തളികനാല്‍ പുറമ്പോക്ക് വീട്ടില്‍ അപ്പിച്ച എന്ന് വിളിക്കുന്ന നവാസ്, ചിലക്കൂര്‍ ഗ്രാലിക്കുന്ന് സീമാമന്‍സിലില്‍ കുഞ്ഞുമോന്‍ എന്ന് വിളിക്കുന്ന നവാസ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ രാമന്തളി സ്വദേശി ചപ്പി എന്ന് വിളിക്കുന്ന യൂസഫ് ഒളിവിലാണ്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 30ന് പുലര്‍ച്ചെ രണ്ടരയോടെ നോര്‍ത്ത് ക്ലിഫിലെ ഹെവന്‍ലി ബീച്ച് റിസോര്‍ട്ടില്‍ അതിക്രമിച്ചുകടന്ന സംഘം വിദേശസഞ്ചാരികളുടെ ബാഗ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവം റിസോര്‍ട്ടിലെ സി.സി ടി.വി ക്യാമറകള്‍ പകര്‍ത്തിയതാണ് പ്രതികളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നോര്‍ത്ത് ക്ലിഫിലെ മറ്റൊരു റിസോര്‍ട്ടിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. ഇവിടുത്തെ ക്യാമറ ദൃശ്യങ്ങളിലും ഇതേ സംഘമാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞിരുന്നു. ടൂറിസം മേഖലയില്‍ വര്‍ധിക്കുന്ന മോഷണം ചെറുക്കാന്‍ വര്‍ക്കല സി.ഐ രമേശ് കുമാറിന്‍രെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം വര്‍ക്കല റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ച് രണ്ടുപേരെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























