ഏവരെയും ഞെട്ടിച്ച് ആഡംബര കാറുകള്‍ മോഷ്ടിക്കുന്ന അന്തര്‍ സംസ്ഥാനസംഘം

ആഡംബര കാറുകള്‍ മോഷ്ടിക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് അതിസാഹസികമായി പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി പരമേശ്വരന്‍, തിരുച്ചിറപ്പളളി വറനഗേരി ആനന്ദപുരം മേട്ടു തെരുവ് സ്വദേശി മുഹമ്മദ് മുബാരക് എന്ന തക്കാളി മുബാറക് എന്നിവരെയണ് തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ ടീം ചെന്നൈയില്‍ നിന്നും അറസ്റ്റു ചെയ്തത്.
പിടിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറു കണക്കിന് ആഡംബര കാറുകള്‍ മോഷ്ടിച്ചതായി സമ്മതിച്ചു. ഇവരുടെ പക്കല്‍ നിന്നും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഏത് ആധുനിക കാറുകളുടെയും സെന്‍ട്രല്‍ ലോക്ക് തകര്‍ക്കാന്‍ സാധിക്കും. നിരവധി സെന്‍ട്രല്‍ ലോക്ക് സിസ്റ്റത്തിന്റെ ബൽങ്ക് ചിപ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇവരെ ചെന്നൈ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി തിരുവനന്തപുരത്ത് എത്തിച്ച ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു.
കേരളത്തില്‍ നിന്നു മാത്രമായി പതിനാറോളം സ്വിഫ്റ്റ് കാറുകളും ഇവര്‍ മോഷ്ടിച്ചിരുന്നു. അവസാനമായി തിരുവനന്തപുരത്തു നിന്നും ഈ സംഘം കാറുകള്‍ മോഷണം നടത്തിയതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം ഡി.സി.പി. ജയദേവിന്റെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം അസി.കമ്മിഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കഴിഞ്ഞ ഒരു മാസമായി മധുര, ട്രിച്ചി, ചെന്നൈ വെല്ലൂര്‍ സ്ഥലങ്ങളില്‍ പല സംഘങ്ങളായി തിരിഞ്ഞ് അവിടെ തമ്പടിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
https://www.facebook.com/Malayalivartha


























