സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ സെക്രട്ടറി

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ സമര്‍ദ്ദമുണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ സെക്രട്ടറി പി.എസ് ദിവാകരന്‍. രാഷ്ട്രീയപ്രേരിതമായല്ല കമ്മീഷന്‍ അന്വേഷണം നടത്തിയത്. ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെട്ട കാര്യങ്ങളെല്ലാം കമ്മീഷന്‍ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു ജഡ്ജിയും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം മുഖ്യമന്ത്രി പിണറായി വിജയനാണ് ബുധനാഴ്ച വെളിപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ്, ക്രിമിനല്‍ കേസുകള്‍ എടുക്കാന്‍ ശിപാര്‍ശ ചെയ്യുന്നതാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയപ്രേരിതമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
https://www.facebook.com/Malayalivartha


























