തിരുവനന്തപുരത്ത് പെട്രോളിന് പകരം പച്ചവെള്ളം; ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം, ഓട്ടോ ഡ്രൈവര്‍മാര്‍ പൊളിച്ചടുക്കി

തിരുവനന്തപുരം നെടുമങ്ങാട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കീഴിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളിന് പകരം ലഭിച്ചത് പച്ചവെള്ളം.
നെടുമങ്ങാട് പതിനൊന്നാം കല്ലിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കീഴിലുള്ള പമ്ബില്‍ നിന്ന് പെട്രോള്‍ അടിച്ച വാഹനങ്ങള്‍ എല്ലാം വഴിയിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെട്രോളിന് പകരം പച്ചവെള്ളമാണ് ഇന്ധന ടാങ്കില്‍ ഉള്ളതെന്ന് വാഹന ഉടമകള്‍ക്ക് മനസിലായത്.
തുടര്‍ന്ന് പ്രതിഷേധവുമായി വാഹന ഉടമകള്‍ എത്തിയതോടെ സംഭവം ഒതുക്കി തീര്‍ക്കാനായിരുന്നു പമ്ബ് അധികൃതരുടെ നീക്കം.
പരാതിയുമായി എത്തിയ നിരവധി ബൈക്ക് യാത്രക്കാര്‍ക്ക് പണം നല്‍കി ഇവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ മടക്കി അയച്ചു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ച് എത്തിയതോടെ സംഭവം കൈവിട്ടുപോയി. കബളിപ്പിക്കപ്പെട്ട കൂടുതല്‍ ആളുകളെത്തുകയും പമ്ബ് ജീവനക്കാരുമായി വാക്കേറ്റവുമായി.
ഇതിനിടെ നടത്തിപ്പുകാര്‍ സംഭവം അറിഞ്ഞെത്തി ആദ്യം നിഷേധിച്ചെങ്കിലും വിഷയം വഷളാകുമെന്നു കണ്ടതോടെ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമമായി. എന്നാല്‍ നാട്ടുകാര്‍ സംഭവം പോലീസിനെ അറിയിക്കുകയും പമ്ബ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി പമ്ബിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ടാങ്കില്‍ ചോര്‍ച്ചയുണ്ടായെന്നും മഴവെള്ളം ടാങ്കില്‍ കടന്നതാണന്നുമാണ് പമ്ബ് നടത്തിപ്പുകാരുടെ വാദം.
https://www.facebook.com/Malayalivartha


























