കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർക്ക് നിർബന്ധിത രാജി

കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ഡോക്ടറെ നിർബന്ധിച്ചു രാജിവയ്പിച്ചതായി റിപ്പോർട്ട്. ഫോറൻസിക് വിഭാഗം ഡോക്ടർ ജിനേഷിൽനിന്നാണ് നിർബന്ധിത രാജി എഴുതിവാങ്ങിയത്.
ഈയിടെ മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്നതിനെതിരേ ഡോക്ടർ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതേതുടർന്നാണ് നിർബന്ധിത രാജി എഴുതിവാങ്ങിയതെന്നാണു റിപ്പോർട്ട്. രാജിവച്ചില്ലെങ്കിൽ സ്ഥാനത്തുനിന്നു പുറത്താക്കുമെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























