ഐജി പത്മകുമാര്‍ കുടുങ്ങുമോ...? തന്റെ നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഐജി പത്മകുമാറാണെന്ന് സരിത, ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തന്റെ വിഷയമല്ല

ഐജി പത്മകുമാറിനെതിരെ സരിത എസ് നായര്‍ രംഗത്ത്. സോളാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി പത്മകുമാറാണ് തന്റെ നഗ്നചിത്രങ്ങള്‍ പുറത്ത് വിട്ടതെന്ന് സരിത പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന ഫോണിലെ ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടതെന്നായിരുന്നു സരിത ഇതുവരെ മാധ്യമങ്ങളോട് പറഞ്ഞത്.
എഡിജിപിയായിരുന്ന പത്മകുമാറിന്റെ കൈവശം സോളാര്‍ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ അടക്കമുള്ള വിവരങ്ങളുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട് എന്നും സരിത ഡിജിപിക്കു നല്‍കിയ പരാതിയില്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു .
സരിതയുടെ മൊബൈല്‍ ഫോണും, കംപ്യൂട്ടറും എജിപിയുടെ കൈവശമുണ്ടെന്നാണ് ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനുള്ളിലുള്ള വിവരങ്ങള്‍ ഉപയോഗിച്ചു എഡിജിപി രാഷ്ട്രീയ നേതാക്കളെ അടക്കം ബ്ലാക്ക്‌മെയില്‍ ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട് എന്നും വാര്‍ത്ത വന്നിരുന്നു .
പിന്നീട് ഇത് സരിത സ്ഥിരീകരിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തന്റെ വിഷയമല്ലെന്നും സരിത വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും സരിത മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























