കായല്‍കയ്യേറ്റം: ജില്ലാകളക്ടര്‍ക്കെതിരെ തോമസ്ചാണ്ടി

ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്‌ക്കെതിരെ മന്ത്രി തോമസ് ചാണ്ടി. കായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് തോമസ് ചാണ്ടി പറഞ്ഞു.
ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ മാത്രമേ കളക്ടര്‍ക്കുള്ളു. അതനുസരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതുകൊണ്ടു തന്നെ കളക്ടറുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയും വരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചാണ്ടിയെ പിന്തുണച്ചു കൊണ്ട് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ രംഗത്തെത്തി. തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തു വരട്ടെയെന്നും, അല്ലാതെ വെറും ആരോപണങ്ങളുടെയും പത്രവാര്‍ത്തകളുടെയും പേരില്‍ ഒരാളെ ക്രൂശിക്കരുതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















