Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അടിമാലിയിൽ യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവം: പ്രതി നടത്തിയത് ക്വട്ടേഷന്‍ കൊല? സെലീനയുമായി അടുപ്പമുണ്ടായിരുന്ന രണ്ടുപേര്‍ പിടിയില്‍

13 OCTOBER 2017 04:04 PM IST
മലയാളി വാര്‍ത്ത

യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചനയും ക്വട്ടേഷൻ സംഘങ്ങളുടെ ഇടപെടലും നടന്നതായി പൊലീസിനു സംശയം. കൊല നടത്തിയ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് പിടിയിലായെങ്കിലും കൊലയ്ക്കു പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതിനിടെ സെലീനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് ഉടമയെയും ഡ്രൈവറെയുമാണ് ചോദ്യം ചെയ്യുന്നത്. ഇവര്‍ക്ക് സെലീനയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നാണ് സൂചന.

കൊലപാതകം നടന്ന ദിവസം ഗിരോഷ് കസ്റ്റഡിയിലുള്ള രണ്ടു പേരെയും ഫോണില്‍ വിളിച്ചിരുന്നു. ഇവര്‍ സെലീനയുമായി നിരവധി തവണ വിളിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം സെലീന പൊതുരംഗത്ത് സജീവമായിരുന്നെങ്കിലും ഇവരുടെ ഇടപെടലുകള്‍ പലതും ദുരൂഹമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും വിലയേറിയ വസ്ത്രങ്ങളണിഞ്ഞ് ഇവര്‍ പുറത്തു യാത്ര ചെയ്തിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനു ശേഷം പുറത്തുപോയ ഗിരോഷ് അരമണിക്കൂറിനു ശേഷം തിരിച്ചെത്തി മൃതദേഹത്തില്‍നിന്ന് ഇടതു മാറിടം മുറിച്ചെടുത്ത് അതുമായി സ്വന്തം വീട്ടിലേക്കു പോയി.

അടിമാലിയില്‍ ഗിരോഷിന്റെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് മുന്‍പ് പരാതി വന്നിരുന്നു. സാമൂഹികപ്രവര്‍ത്തകയായ സെലീന ഈ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഗിരോഷിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഈ സംഭവം മുതലെടുത്ത് സെലീന ഗിരോഷിനെ ഭീഷണിപ്പെടുത്തി 1.08 ലക്ഷം രൂപ വാങ്ങിയിരുന്നു.

ഗിരോഷിന്റെ കുടുംബ വസ്തു ഈടു വച്ച് രണ്ടു ലക്ഷം രൂപകൂടി ഗിരോഷ് നല്‍കി. വായ്പ തിരിച്ചടയ്ക്കല്‍ മുടങ്ങിയതോടെ ഗിരോഷും സെലീനയും തമ്മില്‍ വഴക്കായി. വസ്തുവിനു ജപ്തി നോട്ടിസും വന്നു. ഭാര്യയുടെ പ്രസവ ചെലവുകള്‍ക്കായി സുഹൃത്തിന്റെ കൈയില്‍നിന്നു വാങ്ങിയ 5000 രൂപ ഗിരോഷ് സ്വന്തം അക്കൗണ്ടിലിട്ടെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനം ഈ പണം വായ്പയുടെ തിരിച്ചടവിലേക്ക് കൂട്ടിച്ചേര്‍ത്തു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഗിരോഷ് സെലീനയുടെ അടുത്തെത്തി പണം തിരിച്ചുചോദിച്ചു. എന്നാല്‍ പണം തിരികെ നല്കാന്‍ അവര്‍ തയാറാകാത്തതാണ് കൊലയിലേക്കു നയിച്ചതെന്നാണ് പ്രതി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends