അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചു

അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചു. അഞ്ച് വിരലുകളും പതിഞ്ഞ പാടുകളുമായി വിദ്യാര്‍ത്ഥി രക്ഷിതാക്കളുടെ അടുത്തെത്തി. കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കവിളിലാണ് അധ്യാപകന്‍ അടിച്ചത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കുന്നതടക്കമുള്ള നടപടികളുമായി രക്ഷിതാക്കള്‍ മുന്നോട്ട് പോകാനൊരുങ്ങുന്നു. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തുന്നുണ്ട്. പ്രശ്‌നത്തില്‍ ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെടുമെന്നാണ് അറിയുന്നത്. സംഭവം വിവാദമായതോടെ മര്‍ദ്ദിച്ച അധ്യാപകന്‍ മുങ്ങി.
https://www.facebook.com/Malayalivartha






















