സോളാർ: ഹൈക്കമാൻഡിന് ആശങ്ക

സോളാർ റിപ്പോർട്ടിന്മേൽ അന്വേഷണം പ്രഖ്യാപിച്ചതോടെ സംസ്ഥാന കോൺഗ്രസ് നേതാക്കളെ ആശങ്ക അറിയിച്ച് ഹൈക്കമാൻഡ്.നേതാക്കൾ കൂട്ടത്തോടെ കേസിൽ ഉൾപ്പെട്ടതാണ് ആശങ്കക്കിടയാക്കുന്നത്. ഇത് പാർട്ടിക്ക് വലിയ വെല്ലുവിളിയാണെന്നും രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളെ അറിയിച്ചു. സോളാർ വിഷയത്തെ എങ്ങനെ നേരിടണമെന്ന് അറിയിക്കണമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.
എന്നാൽ കൂടുതൽ കൂടിയാലോചനകൾക്കു ശേഷമേ ഹൈക്കമാൻഡിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുകയുള്ളു. കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ നിലപാടും ഹൈക്കമാൻഡ് തീരുമാനത്തിൽ നിർണ്ണായകമാകും.
https://www.facebook.com/Malayalivartha

























