സോളാർ: ഡി ജി പി എ.ഹേമചന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടു

സോളാർ അന്വേഷണ സംഘത്തലവനായിരുന്ന ഡിജിപി എ.ഹേമചന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സോളാർ കമ്മീഷൻ റിപ്പോർട്ടിന്മേൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സോളാർ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഡിജിപി എ.ഹേമചന്ദ്രനെ ക്രൈം ബ്രാഞ്ചിൽ നിന്നും കെ എസ് ആർ സി യിലേക്ക് മാറ്റി നിയമിച്ചിരുന്നു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി അറിയിക്കാനാണ് ഹേമചന്ദ്രന്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചതെന്നാണ് സൂചനകള്‍.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന സോളാർ അന്വേഷണത്തിൽ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെ പങ്ക് കേസില്‍ നിന്ന് മറച്ചുവെച്ചുവെന്നാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിൽ പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























