അന്തസുള്ള സ്ത്രീകൾ ശബരിമലയിൽ കയറില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിനു വിട്ടതിനു പിന്നാലെ വിവാദ പരാമർശവുമായി ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ. ശബരിമലയെ തായ്‌ലാൻഡാക്കിമാറ്റരുതെന്നും കോടതി വിധിച്ചാലും അന്തസുള്ള സ്ത്രീകളാരും ശബരിമലയിൽ കയറില്ലെന്നും പ്രയാർ പറഞ്ഞു.
ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും കേസ് ഭരണഘടനാ ബഞ്ചിന് വിട്ടത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























