യു ഡി എഫ് ഹർത്താൽ സമാധാനപരമായിരിക്കും ചെന്നിത്തല

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും ഇന്ധനവില വർധനയിലും പ്രതിഷേധിച്ച് ഈ മാസം 16ന് യു.ഡി.എഫ് ആഹ്വാനംചെയ്ത ഹർത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹർത്താലിന്റെ ആവശ്യകത വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു.
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഉള്‍പ്പെടെ കാര്യങ്ങളിൽ തടസ്സമുണ്ടാക്കരുതെന്നും ചെന്നിത്തല യു.ഡി.എഫ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. ഇന്ധന വിലക്കയറ്റം, അവശ്യസാധനങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റം എന്നിവയാണ് ഹർത്താലിന്റെ വിഷയങ്ങൾ ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം അറിയിച്ച് സ്വമേധയാ ഹർത്താലിൽ പങ്കെടുത്ത് സമരം വിജയിപ്പിക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha
























