വൃദ്ധയെ പീഡിപ്പിച്ച ശേഷം പണം നല്‍കി ഭീഷണിപ്പെടുത്തിയ വെട്ടുകത്തി ഷിബു പിടിയില്‍

പട്ടാപ്പകല്‍ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ കുറ്റവാളി വെട്ടുകത്തി ഷിബു അറസ്റ്റില്‍. കൊണ്ണിയൂര്‍ പൊന്നെടുത്ത കുഴിയില്‍ നിന്നും ഇപ്പോള്‍ ആര്യനാട് പുനലാല്‍ എന്‍.എസ് ഭവനില്‍ താമസിക്കുന്ന വെട്ടുകത്തി ഷിബു എന്ന ഷിബു (28) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി രണ്ടു മണിയോടെ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് പറയുന്നതിങ്ങനെ: രാവിലെ വൃദ്ധയുടെ വീടിന് സമീപത്ത് എത്തിയ ഇയാള്‍ ഇവരുമായി സൗഹൃദം കൂടാന്‍ ശ്രമിച്ചു. വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കിയ പ്രതി ഉച്ചയ്ക്ക് തിരികെയെത്തി വീടിനുള്ളില്‍ കടന്നു.
അടുക്കളയില്‍ പാചകത്തിലായിരുന്ന വൃദ്ധയെ കടന്നു പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ബഹളം വച്ച വൃദ്ധയുടെ വാ പൊത്തി പിടിച്ചു ഭീഷണിപ്പെടുത്തിയ ശേഷം ആക്രമിക്കാന്‍ തുടങ്ങി. ഈ സമയം പ്രതിയെ തള്ളി മാറ്റി വൃദ്ധ ഓടി രക്ഷപ്പെട്ടു. പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ മേശപ്പുറത്ത് പണവും വച്ച ശേഷമാണ് പ്രതി മുങ്ങിയത്. പിന്നീട് ഇവരുടെ ഫോണില്‍ വിളിച്ചും ഭീഷണി മുഴക്കി. തുടര്‍ന്ന് വൃദ്ധ മക്കളെ സംഭവം അറിയിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ച ചക്കിപ്പറ നിന്നും കാട്ടാക്കട സി.ഐ അനുരൂപിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ മുന്‍പും സമാന സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























