മകളുടെ കുളിസീന്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സില്‍ പിതാവിനെ പാറശ്ശാല പൊലീസ് പിടികൂടി . വൽത്താങ്കര സ്വദേശിയായ നാല്‍പ്പത്തി അഞ്ച് വയസ്സുളള മദ്യപാനിയായ അച്ഛനാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് പാറശ്ശാല പൊലീസ് പ്രതിയെ പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മകള്‍ കുളിക്കുന്നത് കുളിമുറിക്കുളളില്‍ നിന്ന് മൊബൈല്‍ ഫോണിലൂടെ പകര്‍ത്തുകയും ഇത് കാണിച്ച് പല തവണ ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. നിരവധി തവണ പീഡന ശ്രമത്തില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടിരുന്നു . നാല് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന മകളെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അമ്മ പാറശ്ശാല പൊലീസില്‍ പരാതി നല്‍കി. പാറശ്ശാല സി ഐ ബിനുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























