സോളാര്‍ തട്ടിപ്പ് കേസ്: റിപ്പോര്‍ട്ടിനായി നേരിട്ട് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി ഉമ്മന്‍ചാണ്ടി

സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ കണ്ടെത്തലുകളടങ്ങിയ റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. വിവരവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചില്ലെങ്കിലാണ് നേരിട്ട് മുഖ്യമന്ത്രിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കൊച്ചിയില്‍ നിയമവിദഗ്ദ്ധരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
റിപ്പോര്‍ട്ട് എന്താണെന്ന് അറിഞ്ഞാലേ നിയമപരമായ തുടര്‍നടപടികള്‍ ആലോചിക്കാനാവൂ. റിപ്പോര്‍ട്ട് നല്‍കാത്തത് സാമാന്യ നീതിയുടെ നിഷേധമാണ്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കൈക്കൂലി വാങ്ങിയെന്ന സോളര്‍ കമ്മിഷന്‍&്വംിഷ; റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെത്തുടര്‍ന്നുള്ള നിയമോപദേശം കണക്കിലെടുത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂടാതെ സോളാര്‍ തട്ടിപ്പ് നടത്താന്‍ സരിത എസ്.നായരെ സഹായിച്ചതിനും മാനഭംഗപ്പെടുത്തിയതിനും ക്രിമിനല്‍ കേസും എടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha
























