കേരളത്തില്‍ ദളിതര്‍ക്കും പൂജ ചെയ്യാമെന്ന പിണറായി സര്‍ക്കാരിന്റെ നടപടി അഭിനന്ദനാർഹം; കെപി ശശികല

ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ തനിക്ക് പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ട ദൈവമാണെന്നും മാംസവും ചോരയുമുളള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹമെന്നും നടനും എംപിയുമായ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഭഗവത് സേവക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹം. പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട്. അടുത്ത ജന്മത്തില്‍ എങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും അര്‍പ്പിക്കാനുളള ഭാഗ്യമുണ്ടാകണം. ആരും നിങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ലെന്നും ബ്രാഹ്മണ സമൂഹത്തിന് അര്‍ഹമായത് കിട്ടണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് നടൻ വിവരക്കേടു കൊണ്ടാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ആദ്ധ്യാന്മികകാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള വിവരക്കേടാണ് ഇതിന് കാരണമെന്നും കേരളത്തില്‍ ദളിതര്‍ക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്നും ശശികല പറഞ്ഞു. ബ്രാഹ്മണ്യം കര്‍മ്മം കൊണ്ട് നേടുന്നതാണെന്നും ദളിതര്‍ എന്നല്ല പൂജാരിമാരായി വരുന്ന എല്ലാവരും ബ്രാഹ്മണരാണെന്നും പറഞ്ഞ കെപിശശികല പിണറായി സര്‍ക്കാരിന്റെ ഈ നടപടി അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശശികല.
https://www.facebook.com/Malayalivartha























