സോളാർ റിപ്പോർട്ട് നിയമസഭയിൽ വെക്കാതെ ആർക്കും നൽകില്ല: മന്ത്രി എ കെ ബാലൻ

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇപ്പോൾ നൽകാനാവില്ലെന്നും ആറു മാസത്തിനുള്ളിൽ നിയമസഭയിൽ വെച്ച ശേഷം മാത്രമേ റിപ്പോർട്ട് ആർക്കെങ്കിലും നൽകൂവെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം ആറ് മാസത്തിനകം നിയമസഭയിൽ വെച്ചാൽ മതി.റിപ്പോർട്ട് നിയമസഭയുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി .
കമ്മിഷൻ പരിഗണനാവിഷയങ്ങൾ മറികടന്നുവെന്ന പ്രതിപക്ഷത്തിന്റെആരോപണം അടിസ്ഥാനരഹിതമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ കൂടി കമ്മിഷൻ പരിഗണിക്കുമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നിയമസഭയിൽ ഉറപ്പുനൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ അന്വേഷണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഉമ്മൻചാണ്ടിയും യു ഡി എഫ് നേതാക്കളും റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha
























