രശ്മി കൊലപാതകത്തിൽ സരിതയുടെ പങ്കു അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ഡിജിപിക്ക് പരാതി.

സോളാർ കേസിൽ പ്രതിപട്ടികയിലുള്ള ബിജു ബ്രധാകൃഷ്ണന്റെ ഭാര്യയുടെ കൊലപാതകത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു ഡി.ജി.പിക്ക് പരാതി നൽകി .കൊല്ലത്തെ കോൺഗ്രസ് പ്രവർത്തകൻ സാജനാണ് പരാതി നൽകിയത്. ബിജുവിന്റെ ഭാര്യയായ രശ്മിയുടെ കൊലപാതകത്തിൽ സരിതയ്ക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നു പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആവശ്യപെടുന്നു.സോളാർ കേസിൽ സരിതയ്‌ക്കെതിരെ നവമാധ്യമകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വലിയ രീതിയിലുള്ള പ്രചരണം നടത്തുന്നുണ്ട്.സരിതയുടെ ചരിത്രം ഉൾപ്പടെ കാണാതെ പഠി ച്ചും ദുർവ്യാഖാനിച്ചും നടത്തിവരുന്ന ക്യാമ്പയിനുകൾക്ക് പിന്നാലെയാണ് പുതിയ പ്രതിരോധ ആയുധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു അതിന്മേലുള്ള പുനരന്വേഷണം സരിതക്കു തലവേദനയാകുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha
























