"ഇങ്ങള് കോഴിക്കോട്ടെ ഡ്രൈവർമാരെ കണ്ടിർക്ക" വേറിട്ട പരിപാടിയുമായി ട്രാഫിക് വിഭാഗം

കോഴിക്കോട്ടെ ജനങ്ങളോട് വ്യത്യസ്തമായൊരു ചോദ്യവുമായി എത്തുകയാണ് കോഴിക്കോട് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ.കോഴിക്കോട് ജില്ലയിലെ മികച്ച ഓട്ടോ ടാക്സി ബസ് ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രീമതിലാണ് കോഴിക്കോട് ട്രാഫിക് വിഭാഗം.യാത്രക്കാരോട് മാന്യമായി പെരുമാറുകയും ട്രാഫിക് നിയമങ്ങൾ പാലിക്കുകയും അന്യായ ചാർജുകൾ ഈടാക്കുകയും ചെയ്യാത്ത നല്ലവരായ ഡ്രൈവര്മാരെയും ജീവനക്കാരെയും തിരഞ്ഞുപിടിച്ചു അനുമോദിക്കാനും സമ്മാനങ്ങൾ നൽകാനുമുള്ള പദ്ധതിയ്ക്കാണ് തുടക്കമായത്.യാത്രക്കാരും ,വിദ്യാര്ഥികളും ഉൾപ്പടെ മുഴുവൻ ആളുകൾക്കുംവട്സാപ്പും എസ.എം എസും വഴി പേരുകൾ നിർദേശിക്കാം.വോട്ട് ലഭിക്കുന്നതിനനുസരിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുക ജനനന്മയും ബോധവത്കരണവും ജനസൗഹൃദവും ലക്‌ഷ്യം വെച്ചാണ് ട്രാഫിക് വകുപ് പുതിയ പരിപാടിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























