തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ട്രെയിനുകളില്‍ക്കൂടി പകല്‍സമയം സ്ലീപ്പര്‍ കോച്ചുകള്‍ ഡീ റീസര്‍വഡ് കോച്ചുകള്‍

മൂന്ന് ട്രെയിനുകളില്‍ക്കൂടി പകല്‍സമയം സ്ലീപ്പര്‍ കോച്ചുകള്‍ ഡീ റീസര്‍വഡ് കോച്ചുകള്‍ കൊണ്ടുവരുന്നു. തിരക്കു കുറയ്ക്കു എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 30 മുതല്‍ ഈ സൗകര്യം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ചെന്നൈആലപ്പി എക്‌സ്പ്രസില്‍ തൃശൂരിനും ആലപ്പുഴയ്ക്കുമിടയില്‍ 2018 ജനുവരി നാലു മുതല്‍ എസ് 12 കോച്ച് ഡീറിസര്‍വ്ഡ് കോച്ചാകും. സ്ലീപ്പര്‍ ടിക്കറ്റിനു നല്‍കേണ്ട 200 കിലോമീറ്റര്‍ ദൂരത്തിലുള്ള ഒറ്റ സ്ലാബ് ടിക്കറ്റിനു പകരം യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ചുള്ള സ്ലീപ്പര്‍ നിരക്ക് നല്‍കിയാല്‍ മതി.
തിരുവനന്തപുരംചെന്നെ അനന്തപുരി എക്‌സ്പ്രസില്‍ തിരുവനന്തപുരം മുതല്‍ നാഗര്‍കോവില്‍ വരെയും തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസില്‍ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയും എസ് 12 കോച്ച് ഡീറിസര്‍വഡ് കോച്ചായിരിക്കും.
https://www.facebook.com/Malayalivartha
























