വേങ്ങരയില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ ഫലസൂചകങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ മുന്നില്‍

വേങ്ങരയില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ ഫലസൂചകങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ മുന്നില്‍. എന്നാല്‍ മൂന്നാം സ്ഥാനത്തിനായി എന്‍ ഡി എയും എസ്ഡിപിഐയും കടുത്ത മത്സരത്തിലാണ്.
എ ആര്‍ നഗറിലെ മുഴുവന്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ 3484 വോട്ടുകള്‍ക്ക് മുന്നിലാണ്.
40 ബൂത്തുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ഇതുവരെ യുഡിഎഫ് 24306 വോട്ടും, എല്‍ഡിഎഫ് 15595, എന്‍ഡിഎ 2982 വോട്ടുകളും നേടി. വോട്ടുനിലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6000 ത്തോളം വോട്ടുകള്‍ക്ക് പിന്നിലാണ് ഇപ്പോള്‍ യുഡിഎഫ്. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ വേങ്ങരയുടെ അന്തിമ ഫലം ഇന്ന് ഉച്ചയോടെ അറിയാം.
https://www.facebook.com/Malayalivartha
























