ഖാദറിന്റെ ലീഡ് പന്ത്രണ്ടായിരം കടന്നു, നേട്ടമുണ്ടാക്കിയത് എസ് ഡി പി ഐ, 2016ലെ തിളക്കം നിലനിര്‍ത്താന്‍ ലീഗിന് ആകില്ല

വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ.ഖാദറിന്റെ ലീഡ് പതിനായിരത്തിലേക്ക് നീങ്ങുന്നു. 73 ബൂത്തുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 9402 വോട്ടിന്റെ ലീഡാണ് ഖാദറിനുള്ളത്.
ഇതുവരെ വോട്ടെണ്ണിയപ്പോള്‍ 27,657 വോട്ടാണ് ഖാദറിന് ലഭിച്ചത്. ഇടത് സ്ഥാനാര്‍ത്ഥി പി.പി.ബഷീറിന് 17,987 വോട്ടാണ് ലഭിച്ചത്.
അതേസമയം, ബി.ജെ.പിയെ പിന്തള്ളി എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി.നസീര്‍ 3731 വോട്ട് നേടി മൂന്നാം സ്ഥാനത്തുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന് 3416 വോട്ട് ലഭിച്ചു.
https://www.facebook.com/Malayalivartha
























