Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തെരഞ്ഞെടുപ്പുസമയത്ത് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചതിന് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി

15 OCTOBER 2017 09:53 AM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസ് പ്രതിസന്ധിയുടെ കുരുക്കഴിക്കാനാകാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇന്നലെ രാഹുല്‍ഗാന്ധി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തിയതായാണ് അറിയുന്നത്. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ നിലപാടിലല്ല ആന്റണി എന്നാണ് സൂചന. എന്നാല്‍ പിജെ കുര്യനും അഹമ്മദ് പട്ടേലും ഇതിനെ എതിര്‍ത്തതായാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

നടപടി ഉണ്ടായാല്‍ ഉമ്മന്‍ചാണ്ടി പാര്‍ട്ടി വിടുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഇന്നലെ ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും ഉമ്മന്‍ചാണ്ടി ഒറ്റപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഊരാക്കുടുക്കിലായ ഉമ്മന്‍ ചാണ്ടിക്കു പൂര്‍ണപിന്തുണ നല്‍കാന്‍ രാഹുല്‍ തയാറായില്ല.നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു മുമ്പ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക് കേരളത്തിലെ രാഷ്ട്രീയസാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് രാഹുലിനു നല്‍കിയിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു നേതാക്കളും ഉമ്മന്‍ ചാണ്ടിയെ കണ്ണുംപൂട്ടി ന്യായീകരിക്കാന്‍ തയാറായില്ല. സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടണമെന്നാണു തീരുമാനമെങ്കിലും പാര്‍ട്ടിയില്‍ ഉമ്മന്‍ ചാണ്ടി ഒറ്റപ്പെടുന്നതിന്റെ സൂചനയായിരുന്നു ഹൈക്കമാന്‍ഡിന്റെ പ്രതികരണം. കേസില്‍ ഉള്‍പ്പെട്ടവര്‍ ഏറെയും എ ഗ്രൂപ്പുകാരാണെങ്കിലും കേസ് പാര്‍ട്ടിയുടെ അടിത്തറയിളക്കുമെന്നതിനാല്‍ ഒന്നിച്ചുനില്‍ക്കാമെന്ന നിലപാടാണു രമേശ് സ്വീകരിച്ചത്. എന്നാല്‍, അദ്ദേഹവും ഉമ്മന്‍ ചാണ്ടിക്കു ക്ലീന്‍ ചിറ്റ് നല്‍കിയില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടെങ്കിലും പ്രതിപക്ഷനേതൃസ്ഥാനം കൈക്കലാക്കിയ രമേശ്, അടുത്തതവണ മുഖ്യമന്ത്രിക്കസേരയാണു ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരോപണവിധേയരായ എം.എല്‍.എമാരെ മാറ്റിനിര്‍ത്തണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ വെല്ലുവിളിച്ച ഉമ്മന്‍ ചാണ്ടിയോടുള്ള അകല്‍ച്ച ഇന്നത്തെ ചര്‍ച്ചയിലും പ്രകടമായെന്നാണു സൂചന.

കേസിനെ രാഷ്ട്രീയമായും നിയമപരമായും തനിച്ചു നേരിടുമെന്നാണു ചര്‍ച്ചയ്ക്കുശേഷം ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ രാഹുലിന്റെ പിന്തുണയുണ്ടോയെന്ന ചോദ്യത്തോട് അദ്ദേഹം കൃത്യമായി പ്രതികരിച്ചില്ല. ബലാത്സംഗക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത സോളാര്‍ കേസില്‍ ഇത്രയധികം മുതിര്‍ന്നനേതാക്കള്‍ കുടുങ്ങിയതു ദേശീയതലത്തിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന ആശങ്ക രാഹുല്‍ മറച്ചുവച്ചില്ല. കേരളത്തിലെ വിഷയങ്ങളില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം സജീവമായി ഇടപെടുന്ന സാഹചര്യത്തില്‍ സോളാര്‍ കേസും ദേശീയതലത്തില്‍ ചര്‍ച്ചയാക്കും.

ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ ആരോപണമടക്കം സജീവമാക്കി, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലടക്കം രാഹുല്‍ പോര്‍മുഖം തുറന്നിരിക്കേ സോളാര്‍ കേസ് എതിരാളികള്‍ക്ക് ആയുധമാകുമെന്നാണു ഹൈക്കമാന്‍ഡിന്റെ ആശങ്ക.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍, ഉമ്മന്‍ ചാണ്ടി, വി.ഡി. സതീശന്‍ എന്നിവരുമായാണ് ഒന്നിച്ചും ഒറ്റയ്‌ക്കൊറ്റയ്ക്കും രാഹുല്‍ ചര്‍ച്ച നടത്തിയത്. സോളാര്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു കാര്യകാരണങ്ങള്‍ നിരത്തി ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്ന സൂചനയല്ല രാഹുല്‍ നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends