വേങ്ങര ഖാദറിനൊപ്പം, എന്‍ഡിഎ നാലാം സ്ഥാനത്ത്, വേങ്ങരയില്‍ ഖാദറിന് വ്യക്തമായ ലീഡ്, ബിജെപിയുടെത് ദയനീയ പ്രകടനം

വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ.ഖാദറിന്റെ ലീഡ് 20,000 പിന്നിട്ടു. 127 ബൂത്തുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 18, 348 വോട്ടിന്റെ ലീഡാണ് ഖാദറിനുള്ളത്. ഇതുവരെ വോട്ടെണ്ണിയപ്പോള്‍ 49,955 വോട്ടാണ് ഖാദറിന് ലഭിച്ചത്.
ഇടത് സ്ഥാനാര്‍ത്ഥി പി.പി.ബഷീറിന് 31,608 വോട്ട് ലഭിച്ചു. ബി.ജെ.പിയെ പിന്തള്ളി എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി.നസീര്‍ 6524 വോട്ട് നേടി മൂന്നാം സ്ഥാനത്ത് തുടരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന് 5164 വോട്ട് ലഭിച്ചു.
https://www.facebook.com/Malayalivartha


























