നാല് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി എത്തുന്ന നസ്രിയയുടെ വിശേഷങ്ങള്‍

വിവാഹത്തോടെ സിനിമയില്‍ നിന്നും 4 വര്‍ഷത്തോളം വിട്ടു നിന്നെങ്കിലും നസ്രിയയോടുള്ള ഒരാരാധനയ്ക്കും കോട്ടം തട്ടിയിട്ടില്ല. മലയാളത്തിലും തമിഴിലുമൊക്കെ ഒരുപോലെ തിളങ്ങിനില്‍ക്കുമ്പോഴാണ് നസ്രിയ നസിം ഫഹദ് ഫാസിലിനെ കല്യാണം കഴിച്ച് അണിയറയ്ക്ക് പിന്നിലേക്ക് മറഞ്ഞത്. പോയതു പോലതന്നെ നസ്രിയ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മടങ്ങിവരവില്‍ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമൊത്താകും നസ്രിയ അഭിനയിക്കുകയെന്നാണ് സൂചന. ഇപ്പോഴും ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
രാ കാര്‍ത്തിക് സംവിധായകനാകുന്ന ചിത്രത്തിലേക്കാണ് നസ്രിയയെ നായികയായി പരിഗണിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവും നസ്രിയ എന്നാണ് സൂചന. പാര്‍വ്വതിയേയും നായികയായി പരിഗണിക്കുന്നുണ്ട്. ചര്‍ച്ചകള്‍ തുടരുന്നതേ ഉള്ളൂവെന്നാണ് വാര്‍ത്തകളോട് സംവിധായകന്റെ പ്രതികരണം. ഒരു കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.
അതിനിടെ അഞ്ജലി മേനോന്‍ ചിത്രത്തിലും നസ്രിയ അഭിനയിക്കുമെന്ന് സൂചനയുണ്ട്. അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അഞ്ജലി മേനോനും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവാഹ ശേഷം നസ്രിയയെ അഭിനയിക്കാന്‍ വിടുമോയെന്ന് ആരാധകര്‍ ഫഹദിനോട് ചോദിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചു വരുമെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് പുതിയ ചര്‍ച്ചകള്‍ സജീവമാകുന്നത്.

വിവാഹത്തോടെ വണ്ണം കൂടിയ നസ്രിയയെപ്പറ്റി ആരാധകര്‍ കമന്റ് ചെയ്തിരുന്നു. പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിനായി ആഹാര ശീലത്തില്‍ മാറ്റം വരുത്തി കൃത്യമായ വ്യായാമവും ചെയ്യുന്നുണ്ട്.



https://www.facebook.com/Malayalivartha


























