തമിഴ്നാട്ടിലേക്ക് ടാക്സിയുമായി പോയ മലയാളി യുവാക്കളെ വെട്ടിക്കൊന്നു

തമിഴ്നാട്ടിലേക്ക് ടാക്സിയുമായി ഓട്ടം പോയ മലയാളി ഡ്രൈവറെയും സുഹൃത്തിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളായ ജോണ്‍പീറ്റര്‍ (19), ശരവണന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്.
തമിഴ്നാട്ടിലേക്ക് ട്രിപ്പ് എടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് ജോണ്‍ ശനിയാഴ്ച രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ദീര്‍ഘദൂര ഓട്ടമായതിനാല്‍ സുഹൃത്തായ ശ്രാവണിനെയും കൂടെ കൂട്ടുകയായിരുന്നു.
അതേസമയം, നിരവധി കേസുകളില്‍ പ്രതിയായ മണി എന്നയാള്‍ യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവം നടക്കുമ്ബോള്‍ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha

























