കേരളം ഭരിക്കുന്നത് തെമ്മാടികളും ഗോവ ഭരിക്കുന്നത് ബി.ജെ.പിയുമാണെന്ന് മനോഹര്‍ പരീക്കര്‍; പരാമര്‍ശം കുമ്മനത്തിന്റെ ജനരക്ഷാ യാത്രയില്‍

കേരളം ഭരിക്കുന്നത് തെമ്മാടികളും ഗോവ ഭരിക്കുന്നത് ബി.ജെ.പിയുമാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്രയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.ഗോവയും കേരളവും തമ്മില്‍ വിദ്യാഭ്യാസം, സംസ്‌കാരം, ഭക്ഷണരീതി, ജലലഭ്യത തുടങ്ങിയ കാര്യങ്ങളില്‍ സമാനതകളുണ്ട്.
എന്നാല്‍ വ്യത്യാസം ഗോവ ബി.ജെ.പിയും കേരളം തെമ്മാടികളുമാണ് ഭരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ഗോവയില്‍ ബി.ജെ.പി ഭരണം നേടിയത്. ഗോവയില്‍ ബി.ജെ.പിക്ക് ഭരിക്കാമെങ്കില്‍ കേരളത്തിലും ആ നേട്ടം സാധ്യമാകുമെന്നും പരീക്കര്‍ പറഞ്ഞു. കേരളത്തിലേക്കാണ് പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ കമാന്‍ഡോകളുമായി പോകണമെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.
അക്രമങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന മുഖ്യമന്ത്രിയാണ് കേരളത്തില്‍ ഉള്ളത്. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഉപയോഗിച്ചിട്ടില്ലെന്നും പരീക്കര്‍ പറഞ്ഞു. ജനരക്ഷാ യാത്രയിലൂടെ സി.പി.എമ്മിനെ തുറന്നുകാട്ടാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ സമീപനത്തെ സ്വാഗതം ചെയ്യുന്നതായും പരീക്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























